|| കരുതലിനായി..കരുത്തോടെ.. ഞങ്ങളുണ്ട് നാടിനൊപ്പം - പ്രതിരോധത്തിനോടൊപ്പം || KSTA

Friday, April 17, 2020

SSLC ഓൺലൈൻ ടെസ്റ്റ് സീരീസ്

കെ എസ് ടി എ  മലപ്പുറം
അക്കാദമിക് കൗൺസിൽ

⭕⭕⭕⭕⭕⭕⭕⭕
SSLC  ONLINE
TEST SERIES
⭕⭕⭕⭕⭕⭕⭕⭕


പ്രിയ വിദ്യാർത്ഥികളേ,

കോവിഡ് 19 കാരണം നമ്മുടെ നാട് മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുകയാണല്ലോ-
ഇനിയും നടക്കാനുള്ള SSLC പരീക്ഷകൾക്ക് സഹായകരമായ ചില കാര്യങ്ങൾ നിങ്ങളുടെ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ടായിരിക്കും.
അടുത്ത ഘട്ടമെന്ന നിലക്ക്  വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ടെസ്റ്റ് സീരീസിന് KSTA (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) മലപ്പുറം ജില്ലാ കമ്മറ്റി തുടക്കം കുറിക്കുകയാണ്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെ 5 വീതം പരീക്ഷകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓൺലൈൻ രീതിയിൽ മൊബൈൽ/ലാപ്ടോപ്പ് ഉപയോഗിച്ച് പരീക്ഷയിൽ പങ്കെടുക്കാം. എഴുതിയ ഉടൻ തന്നെ കുട്ടികൾക്ക് സ്കോർ ലഭ്യമാകുന്ന തരത്തിൽ ഒബ്ജക്റ്റീവ് ടൈപ്പ് മാതൃകയിലാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.

പരീക്ഷാ തിയ്യതി: 2020 ഏപ്രിൽ 18 മുതൽ മെയ് 2വരെ
സമയം: രാവിലെ 10 മുതൽ 11.30 വരെ
ടൈംടേബിൾ:



പരീക്ഷാലിങ്ക്: https://www.facebook.com/kstamalappuram/
(ഓരോ പരീക്ഷയുടെയും ലിങ്ക് അതാത് ദിവസം രാവിലെ 10 മണിക്ക് മുകളിൽ കൊടുത്ത fb പേജിൽ ലഭ്യമാകുന്നതാണ്)
പരീക്ഷാഫലവും ഉത്തരസൂചികയും: പരീക്ഷ തീരുന്ന സമയത്ത് തന്നെ ലഭ്യമാകും

SSLC പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ആർ.കെ.ബിനു
(സെക്രട്ടറി, KSTA മലപ്പുറം)
⭕⭕⭕⭕⭕⭕⭕⭕

9895491133
9447855197
9446154535

9 comments: